കോട്ടയം: ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് പിടിവാശി കാണിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാത്രമാണെന്ന് രാഹുൽ ഈശ്വർ. സി.പി.എമ്മിന്റെ ലിംഗസമത്വം നടപ്പാക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് ഓര്‍ക്കണം. വിഷയം ശരിയായി മനസ്സിലാക്കാതെ ലിംഗ വിവേചനമെന്ന കണ്ണിലൂടെ കണ്ടതാണ് ശബരിമലയുടെ കാര്യത്തില്‍ സുപ്രിംകോടതിയില്‍ നിന്ന് പ്രതികൂല വിധി ഉണ്ടാകാന്‍ കാരണമെന്നും രാഹുൽ വ്യക്തമാക്കി.
പുനഃപരിശോധനാഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ അയ്യപ്പ ധര്‍മസേനയ്ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകും. കേസ് ജയിക്കുമെന്ന വിശ്വാസമുണ്ട്. യുവതികള്‍ ശബരിമലയില്‍ എത്തിയാല്‍ തടയും. സുപ്രിംകോടതി വിധിയില്‍ സാവകാശ ഹര്‍ജി സമര്‍പ്പിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കം സ്വാഗതാര്‍ഹമാണ്. പ്രളയദുരന്തത്തില്‍ തകര്‍ന്ന പമ്പയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നു കോടതിയെ ബോദ്ധ്യപ്പെടുത്തണമെന്നും രാഹുല്‍ പറഞ്ഞു.
Post Your Comments