അഹമ്മദാബാദ്: സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പോളിടെക്നിക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തടാകത്തിലേക്ക് വീണ വിദ്യാര്‍ത്ഥികളാണ് മുങ്ങിമരിച്ചത്. പോളിടെക്നിക്ക് വിദ്യാര്‍ത്ഥികളായ ഹര്‍വിജയ് സിംഗ് ഗോഹില്‍ (17), വിശ്വരാജ് ഗോഹില്‍ (18) എന്നിവരാണ് മരിച്ചത്.
വീട്ടില്‍ നിന്ന് ട്യൂഷന് ക്ലാസിലേക്കെന്ന് പറഞ്ഞായിരുന്നു വിദ്യാര്‍ത്ഥികള്‍ തിരിച്ചിരുന്നത്. എന്നാല്‍ ‘ബോര് തലാവ്’ എന്ന തടാകം സന്ദര്‍ശിക്കാനായി പോവുകയായിരുന്നു ഇരുവരും. തടാകത്തിന്റെ അടുത്തുനിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവേ അബദ്ധത്തില്‍ വീഴുകയായിരുന്നു.
Post Your Comments