KeralaLatest News

പോലീസ് സംരക്ഷണം നൽകുമെന്നറിയിച്ചു; വിമാനത്താവളത്തിന് പുറത്ത് നടക്കുന്നത് ഗുണ്ടായിസമെന്ന് തൃപ്തി ദേശായി

കൊച്ചി : ശബരിമല ദർശനത്തിന് പോലീസ് സംരക്ഷണം നൽകുമെന്നറിയിച്ചുവെന്ന് ഭൂമാതാ ബ്രിഗേഡ് തൃപ്തി ദേശായി. കാത്തിരിക്കാൻ തയ്യാറാണ് എന്നാൽ ശ്രമത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വിമാനത്താവളത്തിന് പുറത്ത് നടക്കുന്നത് ഗുണ്ടായിസമാണെന്നും തൃപ്തി അറിയിച്ചു. കൊച്ചിയിൽ പോലും തന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് അവർ വ്യക്തമാക്കി.

രാവിലെ 4 :40 നാണ് പൂനയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിൽ തൃപ്തി ദേശായിയും സംഘവും കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. കഴിഞ്ഞ മൂന്ന് മണിക്കൂറായി പുറത്തിറങ്ങാനാകാതെ വിമാനത്തവാളത്തിനുള്ളിൽ കഴിയുകയാണ് തൃപ്തിയും സംഘവും.

വിമാനത്താവളത്തിന് പുറത്ത് ബിജെപി നാമജപ പ്രതിഷേധം നടത്തികൊണ്ടിരിക്കുകയാണ്. ഒരുവിധത്തിലും വിമാനത്താവളത്തിന് പുറത്തിറങ്ങാൻ തൃപ്തിയെ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു. അതേസമയം തൃപ്തി ദേശായിക്ക് വാഹന സൗകര്യം നൽകില്ലെന്ന് ടാക്‌സി ഡ്രൈവർമാർ അറിയിച്ചു. ഇതേത്തുടർന്ന് ഓൺലൈൻ ടാക്‌സികൾ പലതും പോലീസ് ഏർപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും ആരുംതന്നെ വാഹനം വിട്ടുനൽകില്ലെന്ന നിലപാടിലാണ്. വാഹനം പ്രതിഷേധക്കാർ തകർക്കുമോ എന്ന ഭയത്താലാണ് ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ ഈ നിലപാട് സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button