അയക്കുന്ന സന്ദേശങ്ങള്‍ പിന്‍വലിക്കാൻ സാധിക്കുന്ന ഫീച്ചർ മെസഞ്ചറിൽ അവതരിപ്പിച്ച് ഫേസ്ബുക്ക്. വാട്സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിന് സമാനമായ റിമൂവ് ഫോര്‍ എവരിവണ്‍ ഉള്‍പ്പെടുന്ന മെസഞ്ചര്‍ അപ്ഡേറ്റ് ഫെയ്സ്ബുക്ക് ലഭ്യമാക്കിത്തുടങ്ങി. സന്ദേശം അയച്ച് പത്ത് മിനിറ്റിനുള്ളില്അത് നീക്കം ചെയാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. നീക്കം ചെയ്താൽ അക്കാര്യം അറിയിച്ചുകൊണ്ടുള്ള ഒരു ബബിള്‍ ചാറ്റ് വിന്‍ഡോയില്‍ കാണാൻ സാധിക്കും. മെസഞ്ചറിന്റെ ഐഓഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ പോളണ്ട്, ബൊളീവിയ, കൊളംബിയ, ലിത്വാനിയ എന്നിവിടങ്ങളിലാണ് ഈ അപ്ഡേറ്റ് അവതരിപ്പിച്ചത്. അധികം വൈകാതെ മറ്റിടങ്ങളിലും ഇത് പ്രതീക്ഷിക്കാം.
Post Your Comments