Latest NewsNewsTechnology

ചാറ്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാൻ പുതിയ ഫീച്ചറുകളുമായി ഫേസ്ബുക്ക് മെസഞ്ചര്‍

ചാറ്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാൻ മെസഞ്ചറിൽ പുതിയ ഫീച്ചറുകളുമായി ഫേസ്ബുക്ക്. പ്രൈവസി, സേഫ്റ്റി, സെക്യൂരിറ്റി എന്നീ മൂന്ന് ഫീച്ചറുകളാണ് അവതരിപ്പിച്ചത്.  പ്രൈവസി, സെക്യൂരിറ്റി ഹബ് എന്നിവ പ്രൈവസി സെറ്റിങ്‌സുമായി ബന്ധപ്പെട്ട കൂടുതല്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. ഒപ്പം ‘സീക്രട്ട് കോണ്‍വര്‍സേഷന്‍സ്’ എന്ന സംവിധാനവും പുതിയ അപ്‌ഡേറ്റില്‍ നൽകുന്നു.

ഹാക്കര്‍മാരില്‍ നിന്നുള്ള മാല്‍വെയറുകളെ പ്രതിരോധിച്ച് ലോഗിന്‍ അലേര്‍ട്ടുകളും സുരക്ഷിത ബ്രൗസിംഗും ഉപയോഗിച്ച്അക്കൗണ്ടുകള്‍ സുരക്ഷിതമായി എന്‍ക്രിപ്റ്റ് ചെയ്യുന്നതിന് ഡാറ്റാ ഹബ് സഹായിക്കുന്നു. ദോഷകരമായി ബാധിക്കുന്ന ലിങ്കുകളും ഇമേജുകളും ഉള്‍പ്പെടുന്ന വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് എങ്ങനെ നീക്കംചെയ്യുന്നവെന്ന വിവരങ്ങളും, സുരക്ഷാ കാരണങ്ങളാല്‍ തെറ്റായ വിവരങ്ങളുടെ വ്യാപനം എങ്ങനെ തടയാം എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളും സെക്യൂരിറ്റി ഹബിൽ നിന്നും ലഭിക്കും. അടുത്ത കാലത്തായി മെസ്സഞ്ചർ ആപ്പിന്റെ ഓരോ അപ്‌ഡേറ്റിലും നിരവധി പുതിയ ഫീച്ചറുകള്‍ കൊണ്ടുവരാനാണു കമ്പനി ശ്രമിക്കുന്നത്.

Also read : ഫേസ്ബുക് ഇനി ഒന്നിലധികം നിറങ്ങളിൽ : പുതിയ ലോഗോ അവതരിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button