ന്യൂഡല്‍ഹി•ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, റിപ്പബ്ലിക് ടിവിയും സി-വോട്ടറും ചേര്‍ന്ന് നടത്തിയ നാഷണല്‍ അപ്രൂവല്‍ റേറ്റിംഗ് സര്‍വേ ഫലം പുറത്തുവന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ മുന്നണി കേരളം തൂത്തുവരുമെന്ന് സര്‍വേ പറയുന്നു.
20 സീറ്റില്‍ 16 സീറ്റും യു.പി.എ നേടുമെന്നാണ് സി-വോട്ടര്‍ പ്രവചിക്കുന്നത്. എല്‍.ഡി.എഫ് വെറും നാല് സീറ്റില്‍ ഒതുങ്ങും. മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റുകള്‍ ലഭിക്കും. ഇത്തവണയും ബി.ജെ.പിയ്ക്ക് സീറ്റുകള്‍ ലഭിക്കില്ലെന്നും സര്‍വേ പറയുന്നു.
യു.പി.എയുടെ വോട്ട് വിഹിതം 40.4 ശതമാനമായിരിക്കും. എല്‍.ഡി.എഫ് വോട്ട് വിഹിതം 29.3 ശതമാനമായി കുറയും. എന്‍.ഡി.എയുടെ 17.5 ശതമാനം വോട്ടുകള്‍ നേടും. മറ്റുള്ളവര്‍ക്ക് 12.8 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും സര്‍വേ പറയുന്നു.
Post Your Comments