
കൊല്ലം മനയില്‍കുളങ്ങര ഗവണ്മെന്റ് വനിത ഐ.ടി.ഐ യില്‍ ആഗ്രോ പ്രോസസിംഗ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇതിനുളള അഭിമുഖം നവംബര്‍ 22ന് നടക്കും.
ഫുഡ് ടെക്നോളജിയില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഫുഡ് ടെക്നോളജിയില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ആഗ്രോ പ്രോസസിംഗ്/മെക്കാനിക്ക് അഗ്രികള്‍ച്ചര്‍ മെഷിനറി ട്രേഡുകളിലൊന്നില്‍ എന്‍.ടി.സി യും മൂന്നു വര്‍ഷ പ്രവൃത്തിപരിചയവുമാണ് യോഗ്യതയായി ഉണ്ടായിരിക്കേണ്ടത്.
ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്പ്പുകളുമായിട്ടായിരിക്കണം അഭിമുഖത്തില്‍ പങ്കെടുക്കാന്‍ വരേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി 0474-2793714, 2797636 എന്നീ നമ്പരുകളില്‍ വിളിക്കാം.
Post Your Comments