Latest NewsKeralaNews

വിദേശതൊഴിലവസരങ്ങൾക്കായി കൗശൽ മഹോത്സവം: ഏപ്രിൽ 16 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ഇന്ത്യയിലെ യുവതീയുവാക്കൾക്ക് വിവിധ മേഖലകളിൽ വിദേശതൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കൗശൽ മഹോത്സവം സംഘടിപ്പിക്കുന്നു. ഹൈബ്രിഡ് മോഡിൽ സംഘടിപ്പിക്കുന്ന മെഗാ റിക്രൂട്ട്‌മെന്റിൽ ഓൺലൈനായും, നേരിട്ടും അഭിമുഖങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ട്. വിനോദ സഞ്ചാരം, ആരോഗ്യ സംരക്ഷണം, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, നിർമ്മാണ മേഖല, കൃഷി & ഹോർട്ടി കൾച്ചർ തുടങ്ങി വിവിധ മേഖലകളിലുള്ള തൊഴിൽ അവസരങ്ങളാണുളളത്.

Read Also: ഭാര്യ ആത്മഹത്യ ചെയ്തു: മുറി പൂട്ടി രണ്ട് ദിവസം കാവലിരുന്ന് ഭർത്താവ്, പുറത്തിറങ്ങിയത് ഒരിക്കൽ മാത്രം

അമേരിക്ക, കാനഡ, യു.കെ, യൂറോപ്പ്, ജി.സി.സി, ജപ്പാൻ, ആസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തൊഴിൽദാതാക്കൾ മേളയുടെ ഭാഗമായി ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് (https://kaushalmahotsav.nsdcdigital.org/…/Candidate…) എന്ന ലിങ്ക് വഴി ഏപ്രിൽ 16 -നകം രജിസ്റ്റർ ചെയ്യാം. നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജിൻറെ വെബ് പോർട്ടൽ വഴിയും (www.nifl.norkaroots.org) അപേക്ഷിക്കാവുന്നതാണെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. വിശദവിവരങ്ങൾ https://kaushalmahotsav.nsdcdigital.org എന്ന വെബ്ബ്‌സൈറ്റിൽ ലഭ്യമാണ്.

പഞ്ചാബിലെ Lamrin Tech Skills സർവ്വകലാശാലയുമായി (LTSU) സഹകരിച്ച് നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷനാണ് രാജ്യത്ത് ഉടനീളം റിക്രൂട്ട്‌മെന്റ് മേള സംഘടിപ്പിക്കുന്നത്. ഘട്ടംഘട്ടമായി നടക്കുന്ന മേളയിൽ കേരളത്തിൽ നാഷണൻ സ്‌കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (എൻ.എസ്.ടി.ഐ) കോഴിക്കോട്, തിരുവനന്തപുരം സെന്ററുകളിൽ പങ്കെടുക്കാൻ അവസരമുണ്ട്. സുതാര്യവും നിയമപരവും മൂല്യാധിഷ്ഠിതവുമായ രീതിയിൽ വിദേശ തൊഴിൽകുടിയേറ്റം സാധ്യമാക്കുന്നതിന് മേള അവസരമൊരുക്കും.

Read Also: ഷൂട്ടിംഗ് നടന്നാലും ഇല്ലെങ്കിലും കര്‍ഷക സംഘത്തിന്റെ ജാഥയ്ക്ക് പോകണം: നടന്റെ ആവശ്യം കേട്ട് ഞെട്ടി സംവിധായകൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button