തിരുവനന്തപുരം•കൂറുമാറ്റ നിരോധനനിയമ പ്രകാരം കോട്ടയം ജില്ലയിലെ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ രാജുവിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അയോഗ്യയാക്കി.
നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും 2018 നവംബര്‍ 16 മുതല്‍ ആറ് വര്‍ഷത്തേക്കാണ് വിലക്ക്.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ 2017 ഏപ്രില്‍ 12-ന് നടന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ കേരള കോണ്‍ഗ്രസ്(എം) അംഗമായ ഇവര്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുകയും തുടര്‍ന്ന് 2017 മേയ് 9-ന് നടന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് മത്സരിക്കുകയും ചെയ്തിരുന്നു.
ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കേരള കോണ്‍ഗ്രസ്(എം) -ന്റെ ഔദേ്യാഗിക സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബ്ലോക്ക് പഞ്ചായത്തംഗം ലൗസമ്മ ജെയിംസിന്റെ ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന്‍ ഇവരെ അയോഗ്യയാക്കിയത്.
Post Your Comments