കൊച്ചി: സ്ത്രീകള്‍ എപ്പോള്‍ എവിടെ കയറണമെന്നത് പോലെ തന്നെ പ്രധാനമാണ് കാലങ്ങളോളം കയറി നിന്നിടത്ത് നിന്നൊക്കെ എപ്പോള്‍ ഇറങ്ങണമെന്നതുമെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശാരദക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകള്‍ ഇനി മേല്‍ അടുക്കളയില്‍ കയറരുത്, ടോയ്ലറ്റ് കഴുകാന്‍ കയറരുത് എന്നൊക്കെ പറഞ്ഞ് തെരുവിലിറങ്ങിയാല്‍ ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീകളെ കയറ്റാതിരിക്കാന്‍ സമരം ചെയ്യുന്നവരുടെ തനിനിറം കാണാമെന്നും ശാരദക്കുട്ടി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
സ്ത്രീകള്‍ ഇനി മേല്‍ അടുക്കളയില്‍ കയറരുത്, ടോയ്ലറ്റ് കഴുകാന്‍ കയറരുത്, വിഴുപ്പു തുണികള്‍, എച്ചില്‍ പാത്രങ്ങള്‍ ഇവ കൈ കൊണ്ടു തൊടരുത് എന്നുള്ള ആവശ്യങ്ങളുന്നയിച്ചു തെരുവിലിറങ്ങുന്നു എന്നൊന്നു സങ്കല്‍പ്പിച്ചു നോക്കൂ.. ഇപ്പോള്‍ ശബരിമലയില്‍ കയറ്റാതിരിക്കാന്‍ സമരം ചെയ്യുന്നവരുടെ തനിനിറം അപ്പോള്‍ കാണാം.
എപ്പോള്‍ എവിടെ കയറണമെന്നതു പോലെ തന്നെ പ്രധാനമാണ് കാലങ്ങളോളം കയറി നിന്നിടത്തു നിന്നൊക്കെ എപ്പോള്‍ ഇറങ്ങണമെന്നതും.
തെറി വിളിച്ചു തുടങ്ങണ്ട. ചുണ്ടു കോട്ടണ്ട. പുരികം ചുളിക്കണ്ട.. ചുമ്മാ ഒന്നു സങ്കല്പിച്ചു നോക്കാനേ പറഞ്ഞുള്ളു. ഇപ്പോളെവിടെയോ അവിടെത്തന്നെ കിടന്നു കൊണ്ട് ഒന്നു സങ്കല്‍പ്പിച്ചു നോക്കാനേ പറഞ്ഞുള്ളു.. സങ്കല്‍പത്തില്‍ അര്‍ധ രാജ്യമല്ല, മുഴുവന്‍ രാജ്യവും കാണാനുള്ള ഒരു സാധ്യത ഉണ്ടെന്ന് ഓര്‍മ്മിപ്പിച്ചതാണ്..
https://www.facebook.com/saradakutty.madhukumar/posts/2217076114972302
Post Your Comments