തിരുവനന്തപുരം: സംവിധായകന്‍ പ്രിയനന്ദനെതിരെ നടന്ന ആക്രമണത്തില്‍ പ്രതികരണമറിയിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി. കേരളത്തിലെ പെണ്ണുങ്ങള്‍ രണ്ടു മൂന്നു മാസമായി കേട്ടുകൊണ്ടിരിക്കുന്ന തെറികള്‍ക്ക് ഇവിടെ ചാണകപ്പായസം തന്നെ വിളമ്പേണ്ടി വരുമായിരുന്നു. എമ്മാതിരി തെറികളായിരുന്നു അതൊക്കെ. അതു കൊണ്ട് പ്രിയനന്ദനന്‍ പറഞ്ഞ ഒരു തെറി ഞങ്ങള്‍ കേട്ട ആയിരക്കണക്കിനു പച്ചത്തെറികളുടെ പേരില്‍ റദ്ദായിപ്പോകുമെന്ന് ശാരദക്കുട്ടി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ശാരദക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഇക്കണക്കിന് കേരളത്തിലെ പെണ്ണുങ്ങള്‍ രണ്ടു മൂന്നു മാസമായി കേട്ടുകൊണ്ടിരിക്കുന്ന തെറികള്‍ക്ക് ഇവിടെ ചാണകപ്പായസം തന്നെ വിളമ്പേണ്ടി വരുമായിരുന്നു. എമ്മാതിരി തെറികളായിരുന്നു അതൊക്കെ. അതു കൊണ്ട് പ്രിയനന്ദനന്‍ പറഞ്ഞ ഒരു തെറി ഞങ്ങള്‍ കേട്ട ആയിരക്കണക്കിനു പച്ചത്തെറികളുടെ പേരില്‍ റദ്ദായിപ്പോകും. ധാരാളം തെറി കേട്ടിട്ടും ചാണകം കൈ കൊണ്ടു തൊടാത്ത ഇവള്‍ അദ്ദേഹത്തെ ആക്രമിച്ചതിനെതിരേ പ്രതിഷേധിക്കുന്നു. ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരിലൊരാളാണ് പ്രിയനന്ദനന്‍. .ഒരു ചെറിയ ഉഴപ്പോ അലസതയോ പോലും തന്റെ കലാസൃഷ്ടിയുടെ നേര്‍ക്കു കാണിച്ചിട്ടില്ലാത്തയാള്‍. അബദ്ധങ്ങള്‍ കലയില്‍ പൊറുപ്പിക്കാത്ത പുലിജന്മം. ഒരു തെറ്റു പറഞ്ഞു പോയി. തിരുത്തി. വാക്കില്‍ പിണഞ്ഞ ഒരബദ്ധത്തിന് തെരുവില്‍ അബദ്ധപ്രഭുക്കളുടെ ശിക്ഷയേറ്റു വാങ്ങിക്കൂടാ. തെറി പറയുന്നവരെല്ലാം പരസ്പരം ക്ഷമിക്കാന്‍ പഠിക്കണം ആദ്യം. എസ്.ശാരദക്കുട്ടി
Post Your Comments