തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നടന്ന സർവകക്ഷിയോഗം യുഡിഎഫ് ബഹിഷ്കരിച്ചു. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗമാണ് യുഡിഎഫ് ബഹിഷ്കരിച്ചത്. യുവതി പ്രവേശനത്തിൽ സർക്കാർ നിലപാടിൽ ഉറച്ചുനിന്നുവെന്നും അതിനാൽ സർവകക്ഷിയോഗം പ്രഹസനമാണെന്നും സർക്കാരിന് പിടിവാശിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. വിധി നടപ്പാക്കുന്നതിൽ സാവകാശം തേടണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു എന്നാൽ പ്രശ്ന പരിഹാരത്തിനുള്ള നല്ല അവസരം സർക്കാർ ഇല്ലാതാക്കിയെന്നും ചെന്നിത്തല തുറന്നടിച്ചു.
Post Your Comments