ശബരിമല സ്ത്രീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ വീണ്ടുമൊരെ മണ്ഡലകാലം വരവായി. വിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നില നില്‍ക്കെ ഭക്തര്‍ക്ക് വേണ്ട വീതമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടില്ല എന്ന വാര്‍ത്തകളും പുറത്തു വരുന്നു. ഈ അവസരത്തില്‍ ശബരിമല തീര്‍ഥാടകരെ അഴുതയില്‍ തടയുന്ന എന്ന ഒരു ശബ്ദസന്ദേശം പുറത്തു വന്നിട്ടുണ്ട്. 45-50തോളം അയ്യപ്പഭക്തർ ഇവിടെ പെട്ടുകിടക്കുന്നു എന്ന് സന്ദേശത്തിൽ പറയുന്നു. വർഷങ്ങളായിട്ടു പരമ്പരാഗത കാനന പാതയിലൂടെ സഞ്ചരിക്കുന്ന ഇവരെ ഫോറസ്റ്റ് ഡിപ്പാർട്ടമെന്റ് തടഞ്ഞ ശേഷം നാളെ രാവിലെ 10മണിക്ക് മാത്രമേ കയറ്റി വീടു എന്ന് പറയുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരും ഇക്കൂട്ടത്തിലുണ്ട്. ആരുടേയൂം കൈയിൽ ഭക്ഷണവും വെള്ളവുമില്ല. വൈദ്യതിയോ മറ്റു സൗകര്യങ്ങളോ ഇല്ലാതെ ഇവിടെ ഒറ്റപ്പെട്ടിരിക്കുന്നു എന്നും സന്ദേശത്തിലൂടെ ഒരു തീർത്ഥാടകൻ പറയുന്നു.
ശബ്ദസന്ദേശം ചുവടെ ;
https://soundcloud.com/user-782393884/ffaxqvh6204s?fbclid=IwAR2AyG6HK2SzjpUtrdKRQY-lfcP2-nklIaa8yMNnQ80FXCrZHWPenGQ1QBE
Post Your Comments