Latest NewsIndia

നാ​ഷ​ണ​ല്‍ ഹെ​റാ​ള്‍​ഡ് ഒാഫീസ് ഒഴിയണ്ട : തല്‍സ്ഥിതിയില്‍ തുടരാമെന്ന് ഹെെക്കോടതി

ന്യൂ​ഡ​ല്‍​ഹി:  നാ​ഷ​ണ​ല്‍ ഹെ​റാ​ള്‍​ഡ് പത്രത്തിന്‍റെ ഒാഫീസ് ഒഴിയണ്ടെന്ന് ഹെെക്കോടതി ഉത്തരവിട്ടു. നാ​ഷ​ണ​ല്‍ ഹെ​റാ​ള്‍​ഡ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ടം ഒ​ഴി​യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ഒ​ക്ടോ​ബ​ര്‍ 30ന് ​പ​ത്ര​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ര്‍​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ഇതിനെത്തുടര്‍ന്ന് അ​സോ​സി​യേ​റ്റ​ഡ് ജേ​ണ​ല്‍​സ് ലി​മി​റ്റി​ഡ് ഹെെക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവായത്.

നാഷണല്‍ ഹെറാള്‍ഡുമായി അനുബന്ധപ്പെട്ട കേസ് ഈ വരുന്ന നവംബര്‍ 22 നാണ് പരിഗണിക്കുന്നത്. ഈ കാലയളവ് വരെ നാ​ഷ​ണ​ല്‍ ഹെ​റാ​ള്‍​ഡ് ഒാഫീസ് ഒഴിയേണ്ടെന്നും ആ കാലയളവ് വരെ പ്രവര്‍ത്തിക്കാമെന്നും കോടതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button