ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഒാഫീസ് ഒഴിയണ്ടെന്ന് ഹെെക്കോടതി ഉത്തരവിട്ടു. നാഷണല്‍ ഹെറാള്‍ഡ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഒഴിയാന്‍ ആവശ്യപ്പെട്ട് ഒക്ടോബര്‍ 30ന് പത്രത്തിന്റെ ഉടമസ്ഥര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റിഡ് ഹെെക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവായത്.
നാഷണല്‍ ഹെറാള്‍ഡുമായി അനുബന്ധപ്പെട്ട കേസ് ഈ വരുന്ന നവംബര്‍ 22 നാണ് പരിഗണിക്കുന്നത്. ഈ കാലയളവ് വരെ നാഷണല്‍ ഹെറാള്‍ഡ് ഒാഫീസ് ഒഴിയേണ്ടെന്നും ആ കാലയളവ് വരെ പ്രവര്‍ത്തിക്കാമെന്നും കോടതി അറിയിച്ചു.
Post Your Comments