
അബുദാബി/ കോഴിക്കോട്: ഉംമ്ര തീര്‍ത്ഥാടനം കഴിഞ്ഞ് കുടുംബത്തോടൊപ്പം തിരികെ നാട്ടിലേക്ക് മടങ്ങിയ മലയാളിയായ ബാലന്‍ വിമാനത്തില്‍ വെച്ച് മരിച്ചു. നാലുവയസുകാരനായ കുട്ടിയാണ് അപസ്മാരം മൂര്‍ജ്ജിച്ചതിനെ ത്തുടര്‍ന്ന് വിമാനയാത്രക്കിടെ മരിച്ചത്. പുതിയപുരയില്‍ യെഹിയ എന്ന ബാലനാണ് മരിച്ചത്. നടക്കാനോ സംസാരിക്കാനോ സാധിക്കാത്ത കുട്ടിയായിരുന്നു യെഹിയ. വിമാനം പറന്നുയര്‍ന്ന് 45 മിനിറ്റുകള്‍ക്ക് ശേഷമാണ് കുട്ടിക്ക് അപസ്മാരം ഉണ്ടായത്.
മാതാപിതാക്കളും ബന്ധുക്കളും അടക്കം 13 അംഗ സംഘത്തിനൊപ്പമാണ് യെഹിയ ഉംമ്ര തീര്‍ഥാടനത്തിന് സൗദിയില്‍ എത്തിയുരുന്നത്. തിരിച്ച് നാടായ കോഴിക്കോട്ടേക്ക് തിരിച്ച് ഒമാന്‍ എയര്‍വെയ്സിന്റെ വിമാനത്തില്‍ വരവേയാണ് മരണം സംഭവിച്ചത്. വിമാനം പറന്നുയര്‍ന്ന് 45 മിനിറ്റുകള്‍ക്ക് ശേഷമാണ് കുട്ടിക്ക് അപസ്മാരം ഉണ്ടായത്. തുടര്‍ന്ന് ജിദ്ദയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം അടിയന്തിരമായി അബുദാബിയില്‍ ഇറക്കിയിരുന്നു. കുട്ടിയെ നാട്ടിലെത്തിച്ച് സംസ്കാരം നടത്തിയതായി കുടുംബം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. .
Post Your Comments