തൊടുപുഴ : തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായി മരണപ്പെട്ട കുട്ടിയുടെ വിദഗ്ദ ചികില്‍സ മര്‍ദ്ദിച്ച അരുണ്‍ ആനന്ദ് നിഷേധിച്ചതായി റിപ്പോര്‍ട്ട്. ആശുപത്രി അധികൃതരുമായി അരമണിക്കൂറുകളോളം തര്‍ക്കിച്ചതായും വിദഗ്ദ ചികില്‍സ വെെകിപ്പിച്ചതായും വിദഗ്ദ ചികില്‍സക്കായി കൊണ്ടു പോയില്ലെന്നും ഡോക്ടര്‍മാരുമായി സഹകരിച്ചില്ലെന്നും കുട്ടിയുടെ ചികില്‍സ അരമണിക്കൂര്‍ വെെകിപ്പിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
കുട്ടി മരിക്കാനിടയായത് തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍. ശരീരത്തില്‍ ബലപ്രയോഗം നടത്തിയതിന്‍റെ ക്ഷതങ്ങള്‍ കാണപ്പെട്ടു. ശരീരത്തില്‍ ബലമായി ഇടിച്ചതിന്‍റെ പാടുകളുണ്ട്. തലയൊട്ടിയുടെ മുന്നിലും പിന്നിലുമായി പരിക്കേറ്റിട്ടുണ്ട്. വീഴ്ചയില്‍ സംഭവിക്കുന്നതിനേക്കാള്‍ ഗുരുതരമായ പരിക്കാണ് കുട്ടിക്ക് ഏറ്റതെന്നും പ്രാഥമിക റിപ്പോര്‍ട്ട്.
തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദാണ് ക്രൂരമായ മര്‍ദ്ദനം ഏഴ് വയസുകാരനായ കുട്ടിയോട് കാട്ടിയത്. ദിവസങ്ങളായി കുട്ടി മൃതപ്രായനായി ആശുപത്രിയില്‍ വെന്‍റിലേറ്ററിലായിരുന്നു . കേസില്‍ അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
Post Your Comments