KeralaLatest News

ഉംമ്ര തീര്‍ത്ഥാടനശേഷം മടങ്ങിയ മലയാളിയായ 4 വയസുകാരന്‍ വിമാനത്തില്‍ മരിച്ചു

അ​ബു​ദാ​ബി/  കോഴിക്കോട്:  ഉംമ്ര തീര്‍ത്ഥാടനം കഴിഞ്ഞ് കുടുംബത്തോടൊപ്പം തിരികെ നാട്ടിലേക്ക് മടങ്ങിയ മലയാളിയായ ബാലന്‍ വിമാനത്തില്‍ വെച്ച് മരിച്ചു. നാലുവയസുകാരനായ കുട്ടിയാണ് അപസ്മാരം മൂര്‍ജ്ജിച്ചതിനെ ത്തുടര്‍ന്ന് വിമാനയാത്രക്കിടെ മരിച്ചത്. പു​തി​യ​പു​ര​യി​ല്‍ യെ​ഹി​യ എ​ന്ന ബാ​ല​നാ​ണ് മ​രി​ച്ച​ത്. ന​ട​ക്കാ​നോ സം​സാ​രി​ക്കാ​നോ സാ​ധി​ക്കാ​ത്ത കു​ട്ടി​യാ​യി​രു​ന്നു യെ​ഹി​യ. വി​മാ​നം പ​റ​ന്നു​യ​ര്‍​ന്ന് 45 മി​നി​റ്റു​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് കു​ട്ടി​ക്ക് അ​പ​സ്മാ​രം ഉ​ണ്ടാ​യ​ത്.

മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും അ​ട​ക്കം 13 അം​ഗ സം​ഘ​ത്തി​നൊ​പ്പ​മാ​ണ് യെ​ഹി​യ ഉം​മ്ര തീ​ര്‍​ഥാ​ട​ന​ത്തി​ന് സൗദിയില്‍ എത്തിയുരുന്നത്. തിരിച്ച് നാടായ കോഴിക്കോട്ടേക്ക് തിരിച്ച് ഒ​മാ​ന്‍ എ​യ​ര്‍​വെ​യ്സി​ന്‍റെ വി​മാ​ന​ത്തി​ല്‍ വരവേയാണ് മരണം സംഭവിച്ചത്. വി​മാ​നം പ​റ​ന്നു​യ​ര്‍​ന്ന് 45 മി​നി​റ്റു​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് കു​ട്ടി​ക്ക് അ​പ​സ്മാ​രം ഉണ്ടായത്. തുടര്‍ന്ന് ജിദ്ദയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം അടിയന്തിരമായി അബുദാബിയില്‍ ഇറക്കിയിരുന്നു. കുട്ടിയെ നാട്ടിലെത്തിച്ച് സംസ്കാരം നടത്തിയതായി കുടുംബം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. .

shortlink

Related Articles

Post Your Comments

Related Articles


Back to top button