കൊച്ചി: വിവരാവകാശരേഖകൾക്ക് അമിത നിരക്ക് വാങ്ങിയാല്‍ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ വി സുധാകരന്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ അമിത ചാർജ് ഈടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം. പേജിന് രണ്ട് രൂപ നിരക്കില്‍ നല്‍കിയാല്‍ വിവരാവകാശത്തിലൂടെ ആവശ്യപ്പെട്ട രേഖയുടെ പകര്‍പ്പ് നല്‍കുകയാണ് വേണ്ടത്. എന്നാൽ ഭൂമി സംബന്ധമായ ഇടപാടുകളിലെ ഫീല്‍ഡ് സ്‌കെച്ച് റിപ്പോര്‍ട്ടിന് 206 രൂപയും ബേസിക് ടാക്‌സ് സംബന്ധമായ രേഖകള്‍ക്ക് 506 രൂപയും വില്ലേജ് ഓഫീസുകളില്‍ നിന്ന് ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു.
Post Your Comments