ചെന്നൈ : ബിജെപി ആപത്താണെന്ന് പറയുന്നത് പ്രതിപക്ഷമാണെന്നും അക്കാര്യം തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും നടനും രാഷ്ട്രീയ നേതാവുമായ രജനികാന്ത്. ബിജെപി ആപത്താണെന്ന് മറ്റു പാർട്ടികൾ പറയുന്നു.അങ്ങനെയെങ്കിൽ ബിജെപി അവർക്കല്ലെ ആപത്ത്. ജനങ്ങൾക്കല്ലല്ലോയെന്നും രജനീകാന്ത് ചോദിച്ചു.
കോൺഗ്രസ് ലക്ഷ്യമിടുന്ന വിശാല ഐക്യത്തെ പറ്റിയുള്ള ചോദ്യത്തിന്,പത്ത് പേർ ചേർന്ന് ഒരാളെ എതിർക്കുകയാണെങ്കിൽ ആ ഒരാളായിരിക്കും കരുത്തനെന്നും,മോദി കരുത്തൻ തന്നെയാണെന്നും അദ്ദേഹം മറുപടി പറഞ്ഞു.
Post Your Comments