Latest NewsKuwait

കുവൈറ്റില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു

കുവൈറ്റ് : കനത്ത മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ കുവൈറ്റില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. വടക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 8 മുതല്‍ 24 വരെ കിലോമീറ്റര്‍ വേഗതയിലായിരിക്കുമെന്നും കാലവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ മഴ തുടരുകയാണ്. ഇന്ന് രാതി ആരംഭിക്കുന്ന മഴ ബുധനാഴ്ച വരെ തുടര്‍ന്നേക്കാമെന്നാണ് കാലവസ്ഥ നിരീക്ഷ കേന്ദ്രം നല്‍കുന്ന സൂചനകള്‍. പ്രാഥമിക കണക്കനുസരിച്ച്‌ ഏകദേശം നൂറ് മില്യന്‍ കുവൈറ്റി ദിനാറിന്റെ നഷ്ടമാണ് ഇതുവരെ സംഭവിച്ചിട്ടുള്ളത്.

ബുധനാഴ്ച രാജ്യത്തെ സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനങ്ങള്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വാഹനവുമായി പുറത്തിറങ്ങരുതെന്നും പരമാവധി വീടുകളില്‍ തന്നെ താങ്ങാനും സ്വദേശികളോടും പ്രവാസികളോടും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കാലാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങളെ ആശ്രയിക്കാനും, വ്യജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സർക്കാർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button