തിരുവനന്തപുരം: സ്വന്തം നഗ്ന വീഡിയോ ഫോണില്‍ പകർത്തി വർഷങ്ങൾക്ക് ശേഷം ദൃശ്യങ്ങൾ പോൺ സൈറ്റിൽ പ്രത്യക്ഷപ്പെട്ടു. സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശി മുഹമ്മദ് നബീല്‍ ഷാനവാസ്, കൊച്ചുവേളി സ്വദേശി മുഹമ്മദ് യഹിയ സിദ്ദിഖ് എന്നിവരാണ് പിടിയിലായത്.
ഡാഡി കൂള്‍, ഷുഗര്‍ ഡാഡി എന്നീ വാട്സാപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണ് പെണ്‍കുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ചത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയാണ് പത്താംക്ലാസിൽ പഠിക്കുമ്പോൾ സ്വന്തം നഗ്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്. വർഷങ്ങൾക്ക് ശേഷം വീഡിയോ ചോർന്ന് പോൺ സൈറ്റിൽ എത്തുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്വന്തം നഗ്ന വിഡിയോ മൊബൈലില്‍ ചിത്രീകരിച്ചത്. ഫോണില്‍ സൂക്ഷിച്ച വിഡിയോ വര്‍ഷങ്ങള്‍ക്കുശേഷം എങ്ങനെയോ ചോര്‍ന്ന് പോണ്‍ സൈറ്റിലെത്തി. അവിടെനിന്നും വീഡിയോ ഡൗണ്‍ലോഡ് ചെയ്താണ് വിവിധ വാട്സാപ് ഗ്രൂപ്പുകളിലൂടെ പ്രതികള്‍ പ്രചരിപ്പിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന വീഡിയോ മൊബൈലില്‍ സൂക്ഷിച്ചതിനും പ്രചരിപ്പിച്ചതിനും ഐടി ആക്ട് പ്രകാരവും പോക്സോ ആക്ട് പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്.
Post Your Comments