
കൊച്ചി: അഭിമന്യു കൊലക്കേസിലെ പ്രതിക്ക് പരീക്ഷയെഴുതാന്‍ ഹൈക്കോടതി അനുമതി. കേസിലെ 26-ാം പ്രതിയായ കണ്ണൂര്‍ ശിവപുരം സ്വദേശി മുഹമ്മദ് റിഫയ്ക്ക് എല്‍എല്‍ബി സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ അവസരം നല്‍കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. 14,19,26 തീയതികളിലും നടക്കുന്ന പരീക്ഷ എഴുതാന്‍ താല്കാലികമായി അനുവദിക്കാനും ഫലപ്രഖ്യാപനം കോടതിയുടെ വിധിക്കനുസരിച്ച് മതിയെന്നും ഹൈക്കോടതി വ്യക്തമാക്കി.
മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ജൂലൈ 25നാണ് റിഫയെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതി ചേര്‍ത്തെങ്കിലും പോലീസ് ഇതുവരെ 16 പേര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയത്.
Post Your Comments