ഭോപ്പാല്‍: സിക്ക വൈറസ് ബാധിച്ച് മധ്യപ്രദേശിലെ ഭോപ്പാല്‍ ജില്ലയില്‍ രണ്ട് പേര്‍ മരിച്ചു. സംസ്ഥാനത്ത് 109 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പതിനെട്ടു വയസുകാരനും ഇരുപത്തിമൂന്നു വയസുകാരിയുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രാലയമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. പതിനെട്ടുകാരന്‍ മരിച്ചത് നവംബര്‍ 5നാണ്. കഴിഞ്ഞ ദിവസമാണ് ചികിത്സയിലായിരുന്ന 23കാരി മരിച്ചത്.
മധ്യപ്രദേശിലെ 7 ജില്ലകളില്‍ ഇതിനോടകം സിക്ക വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭോപ്പാലില്‍ 44, സെഹോറില്‍ 20, വിദിഷയില്‍ 29, ശ്രീനഗര്‍, ഹൊഷങ്കബാദ് എന്നിവിടങ്ങളില്‍ രണ്ടും നരസിംഹ്പൂര്‍, റൈസണ്‍ എന്നിവിടങ്ങളില്‍ ഒന്നും വീതമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വൈറസ് ബാധിച്ചവരില്‍ 34 പേര്‍ ഗര്‍ഭിണികളാണെന്നാണ് സൂചന. രാജ്യത്ത് 2017 ജനുവരിയില്‍ ആണ് സിക്ക വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അഹമ്മദാബാദില്‍ ആയിരുന്നു ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
Post Your Comments