UAELatest NewsGulf

പകര്‍ച്ചപനി , ദുബായില്‍ 17 കാരിയായ വിദ്യാര്‍ത്ഥിനി മരിച്ചു

ദുബായ്  : പകര്‍ച്ച പനി ബാധിച്ച് സെക്കണ്ടറി തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്ക് ദുബായില്‍ ദാരുണാന്ത്യം. ദുബായിലെ ഇന്ത്യന്‍ ഹെെസ്കൂളിലെ വിദ്യാര്‍ത്ഥിനിയായ അലിയ നിയാസ് അലി എന്ന 17 കാരിയാണ് മരിച്ചത്. സ്കൂളില്‍ കഴിഞ്ഞ മാസവും ഇതേ രീതിയില്‍ 9 വയസുകാരനായ ഒരു വിദ്യാര്‍ത്ഥിയും പകര്‍ച്ച പനി ബാധിച്ചതിനെ തുടര്‍ന്ന് മരിച്ചിരുന്നു. നവംബര്‍ 13 ന് റഷീദ് ആശുപത്രിയിലായിരുന്നു അന്ത്യം.

കുട്ടിയുടെ സംസ്കാരം നടത്തി. സ്കൂളിലെ കുട്ടികളും അധ്യാപകരും മാനേജ്മെന്‍റും സംസ്കാരത്തില്‍ പങ്കെടുക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. നവംബര്‍ 11 ന് കുട്ടി ഫെയര്‍വെല്‍ പങ്കെടുക്കാന്‍ സ്കൂളില്‍ പോകുന്നതിനായി ഇരുന്നതാണ് എന്നാല്‍ കലശമായ പനിയെത്തുടര്‍ന്ന് റഷീദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്കൂളിലെ മിടുക്കിയായ കുട്ടിയായിരുന്നു അലിയ എന്ന് മാനേജ്മെന്‍റ് പറഞ്ഞു. മരണത്തില്‍ അവര്‍ അത്യന്ത്യം ദുഖം രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button