കണ്ണൂര്‍ : തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ തയ്യാറായത് വിശ്വാസ ലക്ഷങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് അനുകൂലമാണ് ആയതിനാല്‍ തന്നെ സര്‍ക്കാര്‍ അവരുടെ പിടിവാശി ഉപേക്ഷിച്ച് ജനങ്ങളുടെ വിശ്വാസത്തിന് അനുകൂലമായ നിലപാട് എടുക്കുന്നതാണ് നല്ലതെന്ന് ആര്‍ എസ് എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി. സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കിലും താന്‍ എന്നും സന്നിധാനത്ത് കാവല്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ ലക്ഷങ്ങളുടേയും കേരളത്തിലെ ജനങ്ങളുടേയും ഇഷ്ടം അവഗണിച്ച് സര്‍ക്കാര്‍ യുദ്ധത്തിനാണ് മുതിരുന്നതെങ്കില്‍ ജനങ്ങളുടെ ഭാഗത്ത് നിന്നും അതേ സ്വരത്തിലുളള പ്രതികരണം സര്‍ക്കാര്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് തില്ലങ്കേരി പറഞ്ഞു.
കോടതി വിധി സ്റ്റേ ചെയ്തില്ലെങ്കിലും തുറന്ന കോടതിയില്‍ കേള്‍ക്കുമെന്ന് പ്രഖ്യാപിച്ചത് തന്നെ അനുകൂലസ്വരമാണ്. വീണ്ടും ഇത് ചെവിക്കൊളളാതെ വീണ്ടും ശബരിമലയില്‍ യുവതികളെ കയറ്റണമെന്ന പല്ലവി ആവര്‍ത്തിച്ചാല്‍ ഭക്ത ജനങ്ങള്‍ പ്രതിരോധിക്കുമെന്നും തില്ലങ്കേരി മുന്നറിയിപ്പ് നല്‍കി. ശബരിമലയുടെ ശുദ്ധി കാത്ത് സൂക്ഷിക്കുന്നതിനായി ലക്ഷക്കണക്കിന് അയ്യപ്പന്‍മാരും ഭക്തജനങ്ങളും നാമജപം തുടങ്ങിയ സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രതിരോധിക്കുമെന്നും തില്ലങ്കേരി പറഞ്ഞു. കോടിക്കണക്കിന് ഭക്തരുടെ പ്രാര്‍ത്ഥനയും അയ്യപ്പന്‍മാരുടെ സാന്നിധ്യവും സന്നിധാനത്ത് എന്നും കാവലാളായി ഉണ്ടാകുമെന്നും വല്‍സന്‍ തില്ലങ്കേരി മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments