കൊച്ചി: ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അദ്ധ്യക്ഷയായി കെ. പി ശശികല ടീച്ചറെ വീണ്ടും തിരഞ്ഞെടുത്തു . അതേസമയം നിർണായക തീരുമാനമായി വത്സൻ തില്ലങ്കേരി വർക്കിങ് പ്രസിഡന്റായി ഇന്നലെ നടന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. വത്സൻ തില്ലങ്കേരി ഹിന്ദു ഐക്യവേദിയുടെ സാരഥ്യം ഏറ്റെടുക്കുന്നതോടെ കേരളത്തിൽ ഹൈന്ദവ മുന്നേറ്റമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
ശബരിമല പ്രക്ഷോഭ കാലത്ത് പോലീസിന്റെ പ്രകോപനത്തിൽ ശബരിമല വിശ്വാസികൾ അക്രമാസക്തരായപ്പോൾ പോലീസ് വത്സൻ തില്ലങ്കേരിക്ക് മൈക്ക് നൽകി അവരെ ശാന്തരാക്കിയിരുന്നു. ഇത് രാഷ്ട്രീയ എതിരാളികൾ വലിയ തോതിൽ വിമർശനമായി ഉന്നയിച്ചിരുന്നു. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ ലൈവ് ആയി എയര്‍ ചെയ്തതോടുകൂടിയാണ് ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരി വാര്‍ത്ത വിഷയമായി മാറുന്നതും അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ പേര്‍ തിരക്കാന്‍ ഇറങ്ങിയതും.
നാളിതുവരെ കേരളത്തിലെ ആര്‍ എസ് എസിനുള്ളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന വത്സന്‍ തില്ലങ്കേരി പൊടുന്നനെയാണ് ഒരു വാര്‍ത്താ താരമായി മാറിയത്. കണ്ണൂരിലെ കരുത്തനായ ആര്‍എസ്എസ് നേതാവ് ആയ വത്സൻ തില്ലങ്കേരി ആയിരിക്കും ഇനി ഹിന്ദു ഐക്യവേദിയുടെ സാരഥി.വിരുദ്ധ ചേരികളിൽ നിൽക്കുന്ന സാമുദായിക സംഘടനകളെ ഏകോപിപ്പിച്ചു കൊണ്ടുപോകാനുള്ള നീക്കമാണ് വത്സൻ തില്ലങ്കേരിയിലൂടെ സംഘപരിവാർ ലക്ഷ്യമിടുന്നതെന്നാണ് സൂചന.
കൊലപാതക രാഷ്ട്രീയത്തിന്റെ പേരില്‍ കുപ്രസിദ്ധി നേടിയ കണ്ണൂലെ തില്ലങ്കേരി എന്ന കൊച്ചു ഗ്രാമത്തില്‍ കൊച്ചോതു ബാലന്‍ പടയംകൂടി മാധവി ദമ്പതികളുടെ മകനായി 1964 മാര്‍ച്ച് മാസം 20 ന് ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച വത്സന്‍ രാഷ്ട്രീയ സ്വയംസേവക് സംഘില്‍ സജീവമായത് 1980 ലാണ്. പ്രഗതി കാരിയര്‍ ഗൈഡന്‍സ് സെന്റര്‍, കരിയര്‍ കോച്ചിങ് സെന്റര്‍, കാരുണ്യ ഹോസ്പിറ്റല്‍ എന്നിങ്ങനെ ഒട്ടേറെ സ്ഥാപനങ്ങള്‍ വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Post Your Comments