തിരുവനന്തപുരം: മന്ത്രി വി ശിവന്‍കുട്ടിയുടെ സമീപത്ത് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇരിക്കുന്ന ഫോട്ടോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ, ഇതിൽ ഇപ്പോൾ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സിപിഎം സൈബർ ടീം. ഈ ഫോട്ടോ ഉപയോഗിച്ച് ശിവന്‍കുട്ടി വത്സന്റെ കൂടെ യാത്ര നടത്തിയെന്നു സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം നടത്തുന്നത് കോണ്‍ഗ്രസ്, മുസ്ലീംലീഗ്, എസ്ഡിപിഐ പ്രൊഫൈലുകളാണ് എന്നവർ ആരോപിക്കുന്നു.
ചിത്രം മന്ത്രി അറിയാതെ പേഴ്‌സണല്‍ സ്റ്റാഫിനെ ഉപയോഗിച്ച് വത്സന്‍ പകര്‍ത്തിയതാണെന്നാണ് ഇവരുടെ വാദം.
അവരുടെ വിശദീകരണം ഇങ്ങനെ,
‘സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് പത്താം തീയതി വിമാനത്തില്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയതായിരുന്നു, വി.ശിവന്‍കുട്ടി, സജി ചെറിയാന്‍ അടക്കമുള്ള നേതാക്കള്‍. വിമാനം ഇറങ്ങി ടെര്‍മിനലിലേയ്ക്ക് യാത്രക്കാരെ കൊണ്ട് വരുന്ന പാസഞ്ചര്‍ ബസില്‍ ശിവന്‍കുട്ടിയുടെ അടുത്ത്, ഒഴിഞ്ഞ് കിടന്ന സീറ്റില്‍ വത്സന്‍ തില്ലങ്കേരി വന്നിരിക്കുകയായിരുന്നു.’
‘ശേഷം പേര് പറഞ്ഞ് പരിചയപ്പെടുത്തി. അതിനോട് തല കുലുക്കി പ്രതികരിച്ച ശേഷം ശിവന്‍കുട്ടി മറ്റ് ശ്രദ്ധയിലേക്ക് നീങ്ങി.’
‘ഇതിനിടെയാണ് പേഴ്‌സണല്‍ സ്റ്റാഫിനെ ഉപയോഗിച്ച് വത്സന്‍ രഹസ്യമായി ഫോട്ടോ പകര്‍ത്തിയത്. മന്ത്രി അറിയാതെയാണ് പകര്‍ത്തിയതെന്ന് ഫോട്ടോയില്‍ വ്യക്തമാണ്. പിന്നാലെ ശിവന്‍കുട്ടിക്കൊപ്പം ആര്‍എസ്എസ് നേതാവ് എന്ന തലക്കെട്ടോടെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ കോണ്‍ഗ്രസ് ലീഗ് പ്രൊഫൈലുകള്‍ പ്രചരിപ്പിക്കുകയായിരുന്നു.’ എന്നാൽ, ഫോട്ടോയെ കുറിച്ച് മന്ത്രിയോ വത്സൻ തില്ലങ്കേരിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments