കണ്ണൂർ: ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിക്കും 200ഓളം പ്രവർത്തകർക്കും എതിരെ കേസെടുത്തു. ഹിന്ദു ഐക്യവേദി കഴിഞ്ഞ ദിവസം കണ്ണൂരിൽ നടത്തിയ പ്രകടനത്തിനെതിരയാണ് കേസ്. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കൽ, കലാപത്തിന് ആഹ്വാനം ചെയ്യൽ, മാർഗതടസം തുടങ്ങീ വകുപ്പുകൾ പ്രകാരമാണ് വത്സൻ തില്ലങ്കേരിക്കും മറ്റ് പ്രവർത്തകർക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
പ്രകടനം നടത്തും എന്ന് മാത്രമാണ് പോലീസിനെ അറിയിച്ചതെന്നം, പ്രകടനത്തിനൊടുവിൽ നടത്തിയ പ്രസംഗത്തെ കുറിച്ച് യാതൊരു സൂചനയും നൽകിയിരുന്നില്ലെന്നും പോലീസ് പറയുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. ആർ.എസ്.എസിനെ വെല്ലുവിളിക്കാനും നേതാക്കളെ ആക്രമിക്കാനുമാണ് ഉദ്ദേശ്യമെങ്കിൽ പോപ്പുലർ ഫ്രണ്ടിന്റെ വെല്ലുവിളി ആർ.എസ്.എസ് സ്വീകരിക്കുകയാണെന്ന് എന്നുമാണ് വത്സൻ തില്ലങ്കേരി പറഞ്ഞത്.
‘ഏതെങ്കിലും സമുദായത്തിന് എതിരായിട്ടുളള നീക്കമല്ല ഈ പ്രകടനം. ജനാധിപത്യ പരമായ പ്രകടനമാണ് നടത്തുന്നത്. മുസ്ലീം സമുദായം ഇതുവരെ ആർഎസ്എസിനോട് പോരിന് വന്നിട്ടില്ല, ഞങ്ങളോട് പോരിന് വന്നത് പോപ്പുലർ ഫ്രണ്ടാണ്. മുസ്ലീം സമുദായം ശക്തമായ വിമർശനം ആർഎസ്എസിനെതിരെ നടത്തുന്നുണ്ട്. പക്ഷെ ശാരീരികമായ ആക്രമണം ഇതുവരെ ഉണ്ടായിട്ടില്ല.’
കഴിഞ്ഞ 50 വർഷത്തിലധികമായി കേരളത്തിൽ ആർഎസ്എസും മുസ്ലീം സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. സാമുദായിക സംഘർഷം തകർക്കുന്ന ഒരു സമീപനവും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ ഈ അന്തരീക്ഷത്തിന് മാറ്റം വന്നത് പോപ്പുലർ ഫ്രണ്ട് വന്നതോടെയാണ്. നേരത്തെ എൻഡിഎഫ് ആയിരുന്നു വെല്ലുവിളി ഉയർത്തിയിരുന്നതെന്നും, എസ്ഡിപിഐയും ഇതേ ഗണത്തിലാണെന്നും വത്സൻ തില്ലങ്കേരി പ്രസംഗത്തിൽ പറഞ്ഞിരുന്നു.
Post Your Comments