പത്തനംതിട്ട : ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് എന്‍ഡിഎ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് ഇന്ന് പത്തനംതിട്ടയില്‍ സമാപനം. സമാപന ദിനമായ ഇന്ന് കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലാണ് ആദ്യ സ്വീകരണം. യാത്ര വൈകിട്ട് പത്തനംതിട്ടയില്‍ സമാപിക്കും.
എറണാകുളം ജില്ലയിലെ പര്യടനത്തിനു ശേഷം ഇടുക്കി ജില്ലയിലേയ്ക്ക് പ്രവേശിച്ച എന്‍.ഡി.എ ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണമാണ് പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ ഒരുക്കിയത്. ജില്ലാ അതിര്‍ത്തിയായ വാഴക്കുളത്തു നിന്നും ആയിരക്കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെയാണ് യാത്രയെ സമ്മേളന വേദിയിലേയ്ക്ക് ആനയിച്ചത് .തുടര്‍ന്നു നടന്ന പൊതു സമ്മേളനം ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
ശബരിമലയുടെ കാര്യത്തില്‍ കേരളത്തിലെ എല്ലാ ഹൈന്ദവ സമൂഹവും സര്‍ക്കാരിന് എതിരാണെന്ന് ഇവര്‍ മനസിലാകാത്തത് എന്തുകൊണ്ടാണെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ചോദിച്ചു.അതേസമയം തന്നെ കള്ളക്കേസിൽ കുടുക്കിയാൽ ജയിലിൽ പോകാൻ മടിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള വ്യക്തമാക്കി.
Post Your Comments