തോന്ന്യവാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ലെന്ന മന്ത്രി എംഎം മണി ശകാരിച്ചു എന്ന നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിയുടെ പരാമര്‍ശത്തിന് പ്രതികരണവുമായി എംഎം മണി.
വിജിയെ വേദനിപ്പിച്ചിട്ടില്ലെന്നും ഇവരെ അവഹേളിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ നടപടി ക്രമങ്ങള്‍ മാത്രമാണ് പറഞ്ഞത്, മരിച്ച സനലിന്റെ കുടുംബത്തെ സര്‍ക്കാര്‍ തീര്‍ച്ചയായും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ എംഎം മണിയുടെ ശകാരത്തിനെതിരെ സംസ്ഥാന വനിതാ കമ്മീഷനും ദേശീയ മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാനൊരുങ്ങുകയാണ് സനലിന്റെ ഭാര്യ. മന്ത്രിയുടെ പരാമര്‍ശം തന്നെ വളരെ വേദനിപ്പിച്ചെന്ന് വിജി പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന്റെ ഭാഗമായിട്ടാണ് മന്ത്രിയെ ഫോണില്‍ വിളിച്ചത്. അപ്പോള്‍ ആണ് അദ്ദേഹം ശകാരിച്ചെന്നാണ് വിജി പറഞ്ഞത്. തോന്ന്യവാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ലെന്ന് മന്ത്രി പറഞ്ഞു എന്നാണ് വിജിയുടെ പക്ഷം.
Post Your Comments