തിരുവനന്തപുരം: മന്ത്രി എംഎം മണി സമരം ചെയ്യുന്നതിന് തന്നെ ശകാരിച്ചെന്ന് നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. മന്ത്രി ഫോണില്‍ വിളിച്ചാണ് ഇവരെ ശകാരിച്ചത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നീതി ലഭിക്കാത്തതിനാല്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ വിജിയും രണ്ടു മക്കളും സനലിന്റെ മാതാവും സമരം ചെയ്തുവരികയാണ്. തുടര്‍ന്ന് സമരത്തിന്റെ ഭാഗമായി വിളിച്ചപ്പോഴായിരുന്നു മന്ത്രി ശകാരിച്ചതെന്നും വിജി പറഞ്ഞു.
സ്വന്തം തോന്നിവാസത്തിന് സമരം ചെയ്താല്‍ സര്‍ക്കാര്‍ ജോലി തരാനാകില്ലെന്നാണ് മന്ത്രി പറഞ്ഞതായും വിജി വ്യക്തമാക്കി. സനല്‍ മരിച്ചതിനു ശേഷം ജീവിക്കാന്‍ സാഹചര്യമില്ലെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത കാര്യം പാലിക്കണമെന്നും വ്യക്തമാക്കി സനല്‍കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ആകെയുള്ള വീട് ജപ്തി ഭീഷണിയിലാണെന്നും ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഒന്നും ഇല്ലെന്നും അവര്‍ പറഞ്ഞിരുന്നു.
Post Your Comments