Latest NewsKerala

വാഗ്ദാനങ്ങൾ വാക്കിലൊതുങ്ങി; സനലിന്റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് സമരം തുടങ്ങും

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി ഹരികുമാര്‍ ഓടുന്ന വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിന്റെ കുടുംബം നീതിതേടി സെക്രട്ടറിയേറ്റിന് മുന്നിലേക്ക്. സനലിന്റെ വിധവ വിജിയും രണ്ടു മക്കളുമാണ് മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിന് എത്തുന്നത്.

സാമ്പത്തിക സഹായവും സര്‍ക്കാര്‍ ജോലിയും സര്‍ക്കാര്‍ ഉടന്‍ നല്‍കണം എന്നാവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ സനലിന്റെ ഭാര്യ എത്തുന്നത് . ദൈനംദിന ജീവിതത്തിന് പോലും വഴിയില്ലാത്ത എന്റെ മുന്നില്‍ സമരമല്ലാതെ മറ്റ് വഴിയില്ലെന്ന് വിജി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു . സാമ്പത്തിക പ്രതിസന്ധി കുടുംബത്തെ അലട്ടുകയാണ്. സർക്കാർ വാഗ്‌ദങ്ങൾ വാക്കിലൊതുങ്ങിയതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് സനലിന്റെ കുടുംബം.

shortlink

Related Articles

Post Your Comments

Related Articles


Back to top button