തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യയെ അധിക്ഷേപിച്ച മന്ത്രി എംഎം മണിക്കെതിരെ പ്രതിഷേധം ശക്തം. സത്രീത്വത്തെ സംരക്ഷിക്കാന്‍ വേണ്ടി മതില് പണിയാന്‍ ഇറങ്ങിയവരുടെ തനിനിറം എംഎം മണിയുടെ വാക്കുകളിലൂടെ പുറത്തു വന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആക്ഷേപിച്ചു.
സര്‍ക്കാര്‍ ജോലി ലഭിക്കുവാനായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ഇരിക്കുന്നതിനിടിയിലാണ് സനലിന്റെ ഭാര്യ വിജി മന്ത്രി എംഎം മണിയെ ഫോണില്‍ ബന്ധപ്പെട്ടത്.
സര്‍ക്കാര്‍ ജോലി കയ്യിലെടുത്ത് വെച്ചിരിക്കുകയല്ല, തോന്ന്യവാസത്തിന് സമരം ചെയ്താല്‍ സര്‍ക്കാര്‍ ജോലി ലഭിക്കില്ലായെന്ന് മന്ത്രി തന്നോട് പറഞ്ഞതായി വിജി ആരോപിക്കുന്നു.
Post Your Comments