ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിച്ചു തുടങ്ങി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്യുടെ ചേംബറിലാണ് പരിശോധന. റിവ്യൂ ഹര്‍ജികല്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന വാദം തള്ളി. ശബരിമല സംരക്ഷണ ഫോറമാണ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചത്. 50 പുന: പരിശോധനാ ഹര്‍ജികള്‍ കോടതിയിലെത്തി. അതേസമയം, റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. പുനഃപരിശോധനാ ഹര്‍ജിക്കുശേഷം മാത്രമേ റിട്ട് പരിഗണിക്കുകയുള്ളൂ. അന്താരാഷ്ട്ര ഹിന്ദു പരിഷത്താണ് അൻപതാമത്തെ ഹർജി നൽകിയത്.
Post Your Comments