ജയ്പൂര്‍•2018 രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടത്തിന് പിന്നാലെ സംസ്ഥാന മന്ത്രിയും അനുയായികളും ബി.ജെ.പിയില്‍ നിന്നും രാജി വച്ചു. ജലവിഭവ വകുപ്പ് മന്ത്രിയായ സുരേന്ദ്ര ഗോയലാണ് രാജിവച്ചത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മദന്‍ലാല്‍ സൈനിയ്ക്ക് സമര്‍പ്പിച്ച രണ്ടുവരി രാജിക്കത്തില്‍, രാജിയിലേക്ക് നയിച്ച കാരണങ്ങള്‍ ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.
രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഗോയലിന്റെ രാജി.
അഞ്ച് തവണ എം.എല്‍.എയായ ഗോയലിന് പകരം പാലി ജില്ലയിലെ ജൈതാരന്‍ സീറ്റില്‍ അവിനാഷ് ഗെലോട്ടിനെയാണ് ബി.ജെ.പി സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. ഇതുവരെ ബി.ജെ.പി പുറത്തിറക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍സീറ്റ് നഷ്ടപ്പെടുന്ന വസുന്ധര രാജേ സര്‍ക്കാരിലെ ഏക മന്ത്രിയാണ് ഗോയല്‍.
ഗോയല്‍ , ജൈതാരന്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം,നാഗൂറിലെ ബിജെപി എംഎല്‍എ ഹബീബു റഹ്മാന്‍ അഷ്‌റഫിയും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഡിസംബര്‍ 7 നാണ് 200 അംഗ രാജസ്ഥാന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫലം ഡിസംബര്‍ 11 ന് പ്രഖ്യാപിക്കും.
Post Your Comments