തൃശൂര്‍•തമിഴ്നടന്‍ നടന് വിജയ്യ്ക്കെതിരെ സംസ്ഥാന ആരോഗ്യവകുപ്പ് കേസെടുത്തു. വിജയ് നായകനായ സര്‍ക്കാര്‍ സിനിമയുടെ പുകവലിക്കുന്ന ദൃശ്യമുള്ള പോസ്റ്റര്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചതിനാണ് കേസെടുത്തത്. നടന് പുറമേ സിനിമയുടെ നിര്‍മാതാവ്, വിതരണക്കാര്‍, പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ച തിയറ്റര്‍ എന്നിവര്‍ക്കെതിയും കേസെടുത്തിട്ടുണ്ട്. കേന്ദ്ര പുകയില നിയന്ത്രണ നിയമപ്രകാരമാണ് കേസെടുതിരിക്കുന്നത്.
സിനിമയുടെ പോസ്റ്ററില്‍ വിജയ് പുകവലിക്കുന്ന രംഗങ്ങളുണ്ട്. ഇത് ആരാധകര്‍ക്കും പുകവലി പ്രചോദനമാവുമെന്നു ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ജില്ലാ ആരോഗ്യവകുപ്പിനും ലഭിച്ചതിനെതുടര്‍ന്ന് ഡി.എം.ഒ ഡോ. കെ.ജെ. റീന അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തീയറ്ററില്‍ നിന്നും പിടിച്ചെടുത്ത സിനിമയുടെ പോസ്റ്ററുകള്‍ കോടതിയില്‍ ഹാജരാക്കും.
2003 ലെ കേന്ദ്രനിയമപ്രകാരം പുകയില പ്രചരിപ്പിക്കുന്ന പോസ്റ്ററുകള്‍ പൊതുസ്ഥലങ്ങളില്‍ പതിക്കാന്‍ പാടില്ല. സിനിമയില്‍ ഇത്തരം ഭാഗം നിയന്ത്രണത്തിന് വിധേയമായി, മുന്നറിയിപ്പോടെ കാണിക്കാം. രണ്ടുവര്‍ഷംവരെ തടവും ആയിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
Post Your Comments