Latest NewsIndia

ശബരിമലയില്‍ യുവതി പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ അഭിഭാഷകര്‍ക്ക് ഇപ്പോള്‍ യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിന് എതിര്

തെറ്റ് ഏറ്റുപറഞ്ഞ് വനിതാ അഭിഭാഷകര്‍

കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ അഭിഭാഷകര്‍ ഇപ്പോള്‍ യുവതികള്‍ ശബരിമലയില്‍ പ്രവേശി്ക്കുന്നതിന് എതിര്. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനിലെ അഞ്ച് അഭിഭാഷകമാരാണ് ശബരിമലയില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഇവരില്‍ നാലു പേരും ഇപ്പോള്‍ യുവതികള്‍ ശബരിമലില്‍ പ്രവേശിക്കുന്നതിന് എതിരാണ്. സ്ത്രീ വിവേചനമാണെന്ന് തെറ്റിദ്ധരിപ്പിച്ചതിനാലാണ് ഇത്തരത്തിലൊരു പൊതു താല്‍പര്യ ഹര്‍ജി നല്‍കിയതെന്നാണ് ഇപ്പോള്‍ ഇവര്‍ പറയുന്നത്.

കേരളത്തില്‍ ശബരിമല മാത്രമാണ് അയ്യപ്പ ക്ഷേത്രമായി ഉള്ളത് എന്നാണ് പരാതി നല്‍കിയപ്പോള്‍ കരുതിയിരുന്നത്. സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള ക്ഷേത്രങ്ങള്‍ ഉണ്ടെന്ന് താനറിയുന്നത് ഈ ഹര്‍ജി നല്‍കിയതിന് ശേഷമാണെന്നും പ്രേരണ കുമാരി പറയുന്നു. ഒരു മലയാളി അല്ലാത്തതിനാല്‍ കേരളത്തിലെ ആചാരവും പാരമ്പര്യവും അറിയില്ലായിരുന്നു. വളരെ വൈകിയ വേളയിലാണ് ഇതെല്ലാം അറിയുന്നതെന്നും ഇവര്‍ പറയുന്നു. ഈ വര്‍ഷം ഭരണഘടന ബെഞ്ച് അന്തിമവാദം തുടങ്ങിയപ്പോളായിരുന്നു അത്. കേരളത്തിലെ സ്ത്രീകളെല്ലാം ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നവരാണ് എന്ന് കരുതിയാണ് ഞാന്‍ സുപ്രീംകോടതിയില്‍ വന്നത്. ഇപ്പോള്‍ എനിക്കറിയാം കേരളത്തില്‍ ധാരാളം സ്ത്രീകള്‍ ആചാരവും പാരമ്പര്യവും സംരക്ഷിക്കാന്‍ റോഡിലിറങ്ങിയിരിക്കുന്നു- പ്രേരണ കുമാരി പറയുന്നു.

ശബരിമല വിഷയം ചൂടു പിടിച്ചപ്പോള്‍ ഒരു ഭക്തയായ മലയാളി വനിതയുടെ കത്ത് വന്നു. അപ്പോഴാണ് ശബരിമല വിഷയത്തില്‍ തനിക്ക് തെറ്റുപറ്റിയതായി മനസ്സിലായത്. ചെയ്യുന്നത് നീതിയല്ല എന്ന് തോന്നി. ഭക്തരായ സ്ത്രീകളുടെ വികാരം കൂടിയാണ് നിലപാട് മാറ്റത്തിന് പ്രേരണാകുമാരിയെ പ്രേരിപ്പിച്ചത്. വിധി വരുന്നതിന് മുമ്ബ് തന്റെ ഹര്‍ജി പിന്‍വലിക്കുന്നതിനെ കുറിച്ചും ആലോചിച്ചുവെന്നും താന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷ വിധിയെയാണ് അംഗീകരിക്കുന്നതെന്നും ഇവര്‍ പറയുന്നു. ഭക്തി പ്രസീജ സേഥിക്ക് ഒപ്പം സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ ട്രഷറര്‍ ലക്ഷ്മി ശാസ്ത്രി, എക്‌സിക്ക്യൂട്ടീവ് അംഗം പ്രേരണ കുമാരി, അഭിഭാഷകരായ സുധാപാല്‍,അല്‍ക ശര്‍മ എന്നിവരാണ് ഹര്‍ജി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button