ലാഹോര്‍: മതനിന്ദ കുറ്റമാരോപിച്ച് ജയിലടക്കപ്പെട്ട് സുപ്രീംകോടതി നിധിയെ തുടര്‍ന്ന് മോചിതയായ ആസിയ ബീബിക്ക് അഭയം നല്‍കാന്‍ കാനഡ സന്നദ്ധത അറിയിച്ചു. സ്വന്തം രാജ്യത്ത് വധഭീഷണിയുണ്ടെന്നും ആസിയക്ക് അഭയം നല്‍കാന്‍ ആരെങ്കിലും തയ്യാറാകണമെന്നും ആസിയയുടെ ഭര്‍ത്താവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സ്വന്തം രാജ്യത്ത് മരണഭയത്തോടെ കഴിയുന്ന ആസിയ ബീബിക്ക് അഭയം നല്‍കാന്‍ സന്നദ്ധതയറിയിച്ചത് കാനഡയാണ്. ഇതിനായി കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോയും പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
5 കുട്ടികളുടെ അമ്മയായ ആസിയയെ രാജ്യം വിടുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണിപ്പോള്‍. ആസിയയുടെ അഭിഭാഷകന്‍ സൈഫുള്‍ മലൂകിന് നേരെയും വധഭീഷണിയുണ്ടായിരുന്നു. സൈഫിന് നെതര്‍ലാന്‍ഡ്സ് താല്‍കാലിക അഭയം അനുവദിച്ചു. 2009 ലാണ് ആസിയ ബീബിയുടെ ജീവിതം മാറ്റിമറിച്ച സംഭവങ്ങളുടെ തുടക്കം. പാടത്ത് ജോലി ചെയ്യുന്നതിനിടെ മറ്റുസ്ത്രീകളുമായുണ്ടായ തര്‍ക്കത്തിനിടെ പ്രവാചകന്‍ മുഹമ്മദിനെ ശപിച്ചു എന്നതാണ് ആസിയ ചെയ്ത കുറ്റം. 2010 ലായിരുന്നു ആസിയയുടെ വിചാരണ.തുടര്‍ന്ന് 8 വര്‍ഷമാണ് ആസിയ ജയിലില്‍ കഴിഞ്ഞത്.ഇപ്പോള്‍ സുരക്ഷിതമായ ഒരു രഹസ്യതാവളത്തിലാണ് ആസിയയെ താമസിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.ആസിയയെ വെറുതെ വിട്ട വിധി വന്ന നാള്‍ മുതല്‍ പാകിസ്ഥാനില്‍ കനത്ത പ്രതിഷേധത്തിലാണ്
Post Your Comments