തിരുവനന്തപുരം: തിരുവനന്തപുരത്തെ തമലം ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തില്‍ വൻ കവര്‍ച്ച. മുഖച്ചാര്‍ത്തും ആടയാഭരണങ്ങളും മോഷണം പോയിട്ടുണ്ട്. നഷ്ടപ്പെട്ട തിരുവാഭരണങ്ങളുടെ മൂല്യം തിട്ടപ്പെടുത്തിയിട്ടില്ല. ക്ഷേത്രത്തിലെ സിസിടിവി തകര്‍ത്ത നിലയിലാണ്. സിസിടിവി നശിപ്പിച്ച ശേഷമാണ് മോഷണം നടന്നതെന്നാണ് നിഗമനം.
രാവിലെ പൂജാരി നട തുറക്കാനെത്തിയപ്പോഴായാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. ആക്രമികളുടെ ദൃശ്യങ്ങള്‍ സി സി ടിവിയിൽ പതിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. കരമന പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments