ന്യൂഡല്‍ഹി: അയോദ്ധ്യ കേസില്‍ അതിവേഗ ഹിയറിംഗ് ആവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. അയോധ്യ ഭൂമി തര്‍ക്ക കേസ് ജനുവരി ആദ്യവാരം പരിഗണിക്കാന്‍ നേരത്തേ സുപ്രീം കോടതി മാറ്റിവച്ചിരുന്നു. എന്നാല്‍ അതിനുമുമ്പ് കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയാണ് തള്ളിയത്.
മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയുടെ ബഞ്ചായിരുന്നു അയോധ്യ കേസ് പരിഗണിച്ചിരുന്നത്. ദീപക് മിശ്ര വിരമിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്, അബ്ദുള്‍ നസീര്‍ എന്നിവരെ ഒഴിവാക്കിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സ്വന്തം ബഞ്ചിലേക്ക് കേസ് മാറ്റിയത്. നേരത്തേ നിശ്ചയിച്ചതുപോലെ ജനുവരിയില്‍ തന്നെ കേസ് പരിഗണിക്കുമെന്നും അതിനുമുമ്പ് വാദം കേള്‍ക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
2010ലെ അലഹബാദ് ഹൈക്കോടതി വിധിപ്രകാരം തര്‍ക്കഭൂമി പരാതിക്കാരായ സുന്നി വഖഫ് ബോര്‍ഡിനും നിര്‍മ്മോഹി അഖാരയ്ക്കും രാം ലല്ലയ്ക്കും വിഭജിച്ച് നല്‍കണമെന്നായിരുന്നു. എന്നാല്‍ ഇതിനെതിരെ 14ല്‍ അധികം പരാതികളാണ് വന്നിരിക്കുന്നത്. കോടതിയെ മറികടന്ന് ഓര്‍ഡിനന്‍സിലൂടെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനും ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
Post Your Comments