മുംബൈ : ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ കാലാവധി അവസാനിക്കുന്നതായി റിസര്‍വ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്കി. ചിപ്പ് ഘടിപ്പിക്കാത്ത നിലവിലുള്ള ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രവര്‍ത്തനമാണ് ഡിസംബര്‍ 30ന് അവസാനിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചിട്ടുള്ളത്.
ഡിസംബര്‍ 31ന് മുന്‍പായി ചിപ്പ് അടിസ്ഥാനത്തിലുള്ള കാര്‍ഡുകളിലേക്ക് മാറാന്‍ റിസര്‍വ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്കി. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയുള്ള തട്ടിപ്പുകള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് സാധരണ കാര്‍ഡുകളില്‍ നിന്നും ചിപ് അടിസ്ഥാനപ്പെടുത്തിയുള്ള കൂടുതല്‍ സുരക്ഷിതമായ കാര്‍ഡുകളിലേക്ക് മാറാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഈ നടപടി.
ഇന്ത്യയിലെ ബാങ്കുകളുടെ കാര്‍ഡുകള്‍ക്ക് പുറമെ അന്താരാഷ്ട്ര ബാങ്കുകളുടെ കാര്‍ഡുകള്‍ക്കും ഈ പുതിയ ഉത്തരവ് ബാധകമാണ്.
Post Your Comments