ന്യൂഡല്‍ഹി: യെസ് ബാങ്കില്‍ നിന്ന് ഇനി 50000 രൂപ മാത്രമെ പിന്‍വലിക്കാന്‍ കഴിയൂ. ഏപ്രില്‍ മൂന്ന് വരെയാണ് നിയന്ത്രണം. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടതിനെത്തുടര്‍ന്ന് റിസര്‍വ് ബാങ്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് പണം പിന്‍വലിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതോടെ ഇടപാടുകാര്‍ക്ക് 50000ത്തില്‍ കൂടുതല്‍ തുക പിന്‍വലിക്കാന്‍ കഴിയില്ല. ഇത് കറന്റ്, സേവിങ്സ്, ഡെപോസിറ്റ് അക്കൗണ്ടുകള്‍ക്ക് ബാധകമാണ്. ഇന്നു മുതല്‍ നെറ്റ് ബാങ്കിങും പ്രവര്‍ത്തിക്കില്ല. എടിഎമ്മുകളിലും കുറച്ചു ദിവസത്തേക്ക് പ്രശ്നമുണ്ടാവും. എന്നാല്‍ ചില വിഭാഗങ്ങളെ ഈ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് 5 ലക്ഷം രൂപ വരെ പിന്‍വലിക്കാന്‍ അനുവദിക്കും. ചികിത്സ, വിദ്യാഭ്യാസത്തിനു വേണ്ടിവരുന്ന ചെലവുകള്‍, വിവാഹം, അടിയന്തര ആവശ്യങ്ങള്‍ എന്നിവക്കാണ് ഇളവുണ്ടാവുക.
പിന്‍വലിക്കാവുന്ന തുകയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതില്‍ നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ടെന്നും എല്ലാ നിക്ഷേപങ്ങള്‍ക്കും സുരക്ഷയുണ്ടാകുമെന്നും ആര്‍ബിഐ അറിയിച്ചു. 30 ദിവസത്തിനുള്ളില്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കാന്‍ പുന:സംഘടനയടക്കമുള്ള കാര്യങ്ങള്‍ ചെയ്യുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
Post Your Comments