ചെന്നൈ : ബിജെപിയെ കുറിച്ച് നിലപാട് വ്യക്തമാക്കി രജനികാന്ത് . ബി.ജെ.പി അപകടകാരിയായ പാര്‍ട്ടിയാണെന്ന് രജനീകാന്ത് തുറന്നടിച്ചു.
ബി.ജെ.പിക്കെതിരെ എല്ലാ പ്രതിപക്ഷപാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കുന്നു, അങ്ങനെ അപകടകാരിയായ പാര്‍ട്ടിയാണോ ബി.ജെ.പി എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘പ്രതിപക്ഷ പാര്‍ട്ടികള്‍ അങ്ങനെ കരുതുന്നെങ്കില്‍ അത് ശരിയായിരിക്കാം’ എന്നായിരുന്നു രജനീകാന്തിന്റെ മറുപടി.
കൃത്യമായ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ നോട്ടുനിരോധനം നടത്താന്‍ പാടുണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. 2016, നവംബര്‍ എട്ടിന് നോട്ടുനിരോധനം നടപ്പിലാക്കിയപ്പോള്‍ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് രജനീകാന്ത് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ രജനീകാന്തിന്റെ പുതിയ നിലപാട് രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
Post Your Comments