Latest NewsCricket

അതെല്ലാം ഓകെ ആണ്; കോഹ്‌ലിയുടെ മറുപടി കേട്ട് ചിരിയോടെ ആരാധകർ

ന്യൂഡല്‍ഹി: ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലെങ്കില്‍ രാജ്യം വിട്ടുപോകൂ എന്ന വിരാട്കോഹ്‌ലിയുടെ പ്രസ്താവനയ്ക്ക് ശേഷം നിരവധി ട്രോളുകളാണ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നത്. ഈ അടുത്ത് നടന്ന ഒരു സ്വകാര്യചടങ്ങിനിടെ ഈ ട്രോളുകളെക്കുറിച്ച് കോഹ്ലി ഒരു ചോദ്യം നേരിടുകയുണ്ടായി. സോഷ്യല്‍ മീഡിയയിലെ പല ഇടപെടലുകളും നിങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ടോ എന്നും നിങ്ങളുടെ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ച അര്‍ത്ഥത്തിലാണോ മറ്റുള്ളവര്‍ എടുക്കുന്നതെന്നുമായിരുന്നു കോഹ്‌ലിയോട് റിപ്പോർട്ടർ ചോദിച്ചത്.

എന്നാല്‍ ഇതിന് തണുപ്പന്‍ മട്ടിലാണ് കോലി മറുപടി പറഞ്ഞത്. അതെല്ലാം ഓകെ ആണെന്നായിരുന്നു കോഹ്‌ലിയുടെ മറുപടി. ഇതുകേട്ട് ചുറ്റുമിരിക്കുന്നവര്‍ ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button