കോട്ടയം : സ്ത്രീധനം അല്ലാതെ നല്ലൊരു പെണ്ണിനെയാണ് വേണ്ടതെങ്കിൽ ഫേസ്ബുക്ക് നിങ്ങളുടെ കല്യാണം നടത്തിതരും. സോഷ്യല്‍ മീഡിയ വിചാരിച്ചാല്‍ ഒരാള്‍ക്ക് ജീവിത പങ്കാളിയെ വരെ കണ്ടെത്താം എന്നതിന് തെളിവാണ് സന്തോഷ് ജോര്‍ജ് എന്ന വ്യക്തി. സ്ത്രീധനം പ്രതീക്ഷിക്കുന്നില്ല നല്ലൊരു പെണ്ണിനെ മതി എന്ന് സന്തോഷ് ജോർജ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റിട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ പെൺകുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് ഇദ്ദേഹം പറയുന്നു. ആ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും കൂടുതൽ ആളുകൾക്ക് പ്രചോദനം നൽകുകയും ചെയ്യുകയാണ് സന്തോഷ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഞാന്‍ എന്റെ ജീവിത പങ്കാളിയെ കണ്ടെത്തി, നവംബര്‍ 15)ീ തീയതി ഞങ്ങള്‍ വിവാഹിതരാവുകയാണ്, ചങ്ങനാശ്ശേരി സ്വദേശിനി ജിറ്റി തോമസ്സാണ് വധു, സ്ത്രീധനം പ്രതീക്ഷിയ്ക്കുന്നില്ല നല്ലൊരു പെണ്ണിനെ മതി എന്ന എന്റെ വിവാഹപ്പരസ്യം സോഷ്യല്‍ മീഡിയായിലെ നല്ലവരായ നിങ്ങള്‍ ഏറ്റെടുത്തതു കൊണ്ട് വധുവിനെ പരസ്യം നല്‍കിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ കണ്ടെത്താന്‍ കഴിഞ്ഞു, മാധ്യമങ്ങളും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും ഏറെ സഹായിച്ചു, വളരെയധികം നന്ദി
ഫെബ്രുവരി മാസം ആയിരുന്നു പുതീയ ഒരു പ്രൊഫൈല്‍ ക്രിയേറ്റു ചെയ്തു കൊണ്ട് വധുവിനെ ആവശ്യമുണ്ട് എന്ന പരസ്യവുമായി ഞാന്‍ ഫേസ്ബുക്കില്‍ എത്തുന്നത്, അതീന് പ്രതീക്ഷിച്ച സ്വീകാര്യത കിട്ടാതെ വന്നപ്പോള്‍ ഓണ്‍ലൈന്‍ ആഡ്വര്‍റ്റൈസിങ് പഠിച്ച് രണ്ടാമത് നടത്തിയ ശ്രമമാണ് വിജയം കണ്ടത്, സോഷ്യല്‍ മീഡിയായിലെ നല്ല മനുഷ്യരിലൂടെ ശ്രമം വിജയിച്ചു, പ്രതീക്ഷച്ചതില്‍ ഏറെ ആലോചനകള്‍ വന്നു,പരസ്യം നിര്‍മ്മിയ്ക്കുന്ന വേളയില്‍ ത്തന്നെ ആലോചന നടത്തുന്ന പെണ്‍കുട്ടികളില്‍ നിന്ന് ഒരാളെ സ്വീകരിയ്ക്കുകയും മറ്റു പെണ്‍കുട്ടികള്‍ക്ക് വേണ്ട സഹായം നല്‍കാനും തീരുമാനം എടുത്തിരുന്നു, വേണ്ടി വന്നാല്‍ വിവാഹച്ചിലവ് വഹിയ്ക്കും എന്ന് എന്റെ പരസ്യത്തില്‍ ഉണ്ടായിരുന്നതു കൊണ്ട് സാമ്ബത്തീകമായി പ്രയാസ്സമനുഭവിയ്ക്കുന്ന പെണ്‍കുട്ടികളുടെ ആലോചനകളായിരുന്നു കൂടുതലും വന്നത്, എങ്ങനെ ഇവരെ സഹായിക്കും എന്ന ചിന്ത എന്നെ കൊണ്ടെത്തിച്ചത് വിവാഹാഘോഷങ്ങള്‍ വധുവിന്റെ സമ്മതത്തോടെ തീര്‍ത്തും ഒഴിവാക്കി മംഗല്യമന്ത്ര മാട്രീമോണിയല്‍ എന്ന സംരംഭത്തിലേക്കാണ്,
പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം നേരെ വീട്ടിലേയ്ക്ക്, അല്ലാതെ മറ്റു ചടങ്ങുകള്‍ ഒന്നും തന്നെയില്ല, എന്റെ വിവാഹം ആഘോഷിച്ചാല്‍ ആഥിഥേയരില്‍ ഒന്നാം സ്ഥാനത്ത് സോഷ്യല്‍ മീഡിയയിലുള്ളവരാണെന്ന് എന്റെ വിവാഹത്തില്‍ സംബന്ധിയ്ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചവര്‍ക്ക് മറുപടി നല്‍കിയിരുന്നു, എന്നോട് ക്ഷമീയ്ക്കുക, പ്രാര്‍ത്ഥനയും അനുഗ്രഹവും പ്രതീക്ഷിയ്ക്കുന്നു
പ്രൊപ്പോസല്‍ അയച്ച മറ്റു പെണ്‍കുട്ടികള്‍ക്ക് സൈറ്റിലൂടെ അനുയോജ്യനായ വരനെ കണ്ടെത്തുകയും സൈറ്റിലൂടെ തന്നെയുള്ള വരുമാനം കൊണ്ട് ഇവരുടെ വിവാഹം നടത്തുകയുമാണ് ലക്ഷ്യം, ഇപ്പോള്‍ ത്തന്നെ 500ല്‍ അധികം യുവാക്കളെ കണ്ടെത്തി,അവരില്‍ പകുതിയിലധികം സാമ്ബത്തിക സ്ഥിതി ഉള്ളവരും വധുവിനെ കണ്ടെത്തിയാല്‍ സംരംഭത്തിന്റെ വിജയത്തിനായി നല്ലൊരു തുക നല്‍കാമെന്നും ഏറ്റിട്ടുണ്ട്, എല്ലാവരുടെയും ആത്മാര്‍ദ്രമായ സഹകരണം കിട്ടിയാല്‍ എനിയ്ക്ക് ഒത്തീരിപ്പേരെ സഹായിക്കാന്‍ കഴിയും,ലക്ഷ്യം വിജയിച്ചാല്‍ സാധാരണക്കാരായ യുവാക്കള്‍ക്കും ഏറെ ഉപകാരപ്പെടും എന്ന കാര്യം തീര്‍ച്ചയാണ്, പ്രാര്‍ത്ഥനയും അനുഗ്രഹവുമായി എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കുന്നു
ജീവിത പങ്കാളിയെ കണ്ടെത്താന്‍ കഴിയാതെ വിഷമിയ്ക്കുന്നവര്‍ എന്റെ പേജ് ലൈക്ക് ചെയ്ത് ബെല്‍ ബട്ടണ്‍ അമര്‍ത്താന്‍ മറക്കരുത്, എന്നാല്‍ കഴിയുന്ന രീതിയിലെക്കെ സഹായിക്കാം.
https://www.facebook.com/2050844171622303/photos/a.2052452224794831/2538360146204034/?type=3&theater
Post Your Comments