Latest NewsCricket

വനിതാ ലോകകപ്പ് 20-20 : പാക്കിസ്ഥാനെ കീഴ്‌പ്പെടുത്തി രണ്ടാം ജയവുമായി മുന്നേറി ഇന്ത്യ

മിതാലി രാജിന്റെ പ്രകടനം ടീമിന്റെ ജയത്തിനു നിർണായകമായി

ജോര്‍ജ്ടൗണ്‍: വനിതാ ലോകകപ്പ് 20-20യിൽ പാക്കിസ്ഥാനെ കീഴ്‌പ്പെടുത്തി തുടർച്ചയായ രണ്ടാം ജയവുമായി മുന്നേറി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഉയർത്തിയ 134 റൺസ് വിജയ ലക്ഷ്യം മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സിലൂടെ മറികടന്നു. 56 റണ്‍സ് നേടിയ മിതാലി രാജിന്റെ പ്രകടനം ടീമിന്റെ ജയത്തിനു നിർണായകമായി. സ്മൃതി മന്ഥാന (28 പന്തില്‍ 26),ജമീമ റോഡ്രിഗസ് (21 പന്തില്‍ 16), ഹര്‍മന്‍പ്രീത് കൗർ (14), വേദ കൃഷ്ണമൂര്‍ത്തി (8) എന്നിവർ ഇന്ത്യക്കായി ബാറ്റ് വീശി.

ITHALI RAJ

ആദ്യം ബാറ്റ് ചെയ്യാനെത്തിയ പാകിസ്താന് 30 റണ്‍സ് പൂര്‍ത്തിയാകുന്നതിന് മുൻപായി 3 വിക്കറ്റുകളാണ് നഷ്ട്ടപ്പെട്ടത്. ബിസ്മാ മറൂഫ് (49 പന്തില്‍ 54), നിദ ദര്‍ (35 പന്തില്‍ 52) കൂട്ടുക്കെട്ടിലൂടെയാണ് പാക്കിസ്ഥാനു ഭേദപ്പെട്ട സ്‌കോർ നേടണയായത്. ഹേമലത, പൂനം യാദവ് എന്നിവര്‍ രണ്ടും അരുന്ദതി ഒരു വിക്കറ്റും സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button