ഡല്‍ഹി: ഛത്തീസ്ഗഡിൽ ഇന്ന് ആദ്യഘട്ട തെരഞ്ഞെടുപ്പ്. മാവോയിസ‌്റ്റ‌് ശക്തികേന്ദ്രമായ തെക്കന്‍ ജില്ലകളിലെ 18 മണ്ഡലങ്ങളിലാണ‌് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. അഞ്ച‌് സംസ്ഥാനനിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആദ്യത്തേതാണ‌് ഛത്തീസ‌്ഗഡിലേത്. മുഖ്യമന്ത്രി രമണ്‍സിങ‌് ഉള്‍പ്പെടെ 190 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട‌്. രണ്ടാംഘട്ടമായി 20ന് 72 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ‌് നടക്കും.
അതേസമയം തെരഞ്ഞെടുപ്പ‌് ബഹിഷ‌്കരിക്കാനുള്ള ആഹ്വാനവും ഭീഷണിയുമായി മാവോയിസ‌്റ്റുകള്‍ ശക്തമായി രംഗത്തുണ്ട‌്. രണ്ടാഴ‌്ചയ‌്ക്കിടെ സൈനികരുള്‍പ്പെടെ 13 പേരാണ‌് കൊല്ലപ്പെട്ടത‌്. ഒരു ലക്ഷത്തോളം സുരക്ഷാസേനാംഗങ്ങളെ സംസ്ഥാനത്ത‌് വിന്യസിച്ചു
ഛത്തീസ്ഗഡിലെ 18 മണ്ഡലങ്ങളുടെയും ആകെ വിസ്തീർണം കേരളത്തേക്കാൾ വലുതാണ്. ഒന്നാം ഘട്ട രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങൾ തമ്മിൽ ഏകദേശം 10,000 ചതുരശ്ര കിലോമീറ്ററിന്റെ വ്യത്യാസമുണ്ട്.
Post Your Comments