തിരുവനന്തപുരം: മണ്ഡലകാലത്തിന് ദിവസങ്ങള്‍ അവശേഷിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ ഉച്ചയ്ക്ക് മൂന്നിന് പമ്പ സന്ദര്‍ശിക്കും. ശബരിമലയില്‍ ഒരുക്കങ്ങളും വികസന പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ സന്ദര്‍ശനം. മണ്ഡല കാലത്തിന് മുമ്പ് പതിവ് രീതിയില്‍ നടക്കേണ്ട മുന്നൊരുക്കങ്ങള്‍ പോലും ഇത്തവണ നടക്കുന്നില്ലെന്നാണ് പരാതി. ഇത് ഇത്തവണ തീര്‍ഥാടനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
Post Your Comments