ദില്ലി: രാമക്ഷേത്രം അയോധ്യയില്‍ വെെകുന്നതിനോടുളള പ്രതിഷേധമായും ഇതിനോട് ബന്ധപ്പെട്ട് ഉടന്‍ ഒാര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ആര്‍എസ് എസ് 3 നഗരങ്ങളിലായി മെഗാ റാലി സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു. അയോധ്യ, നാഗ്പൂർ, ബംഗലൂരു തുടങ്ങിയ നഗരങ്ങളിലായി നവംബർ 25 നായിരിക്കും റാലി നടത്തപ്പെടുക. ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് അയോധ്യയില്‍ നടക്കുന്ന റാലിയില്‍ സജീവ സാന്നിധ്യമായേക്കുമെന്ന് ആര്‍എസ് എസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
അയോധ്യയിലായിരിക്കും വമ്പിച്ച റാലി അരങ്ങേറുക. ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയെന്നും റാലിയെ കുറിച്ച് പൊതുജനാഭിപ്രായം തേടുമെന്നും ആർഎസ്എസ് നേതാവ് അംബരീഷ്കുമാർ അറിയിച്ചു. സുപ്രീംകോടതിയിൽ അയോധ്യ വിധി നീണ്ടുപോകുന്നതിനെതിരെ തീവ്ര ഹൈന്ദവ സംഘടനകൾ രംഗത്തെത്തിയതിന് പിന്നാലെയാണ്ആർഎസ്എസിന്റെ നീക്കം.
അഞ്ച് മുതൽ 10 ലക്ഷം വരെ പേർ റാലിയിൽ അണിചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അംബരീഷ് പറഞ്ഞു. അയോധ്യ കേസ് വേഗത്തില്‍ പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിനോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. എങ്കിലും രാമക്ഷേത്ര നിർമാണത്തിനായി ഓർഡിനൻസ് കൊണ്ടുവരണമെന്നാണ് ആര്‍എസ്എസ് ആവശ്യം
Post Your Comments